ക് തയ്യൽ മെഷീനുകളായ
മെമ്മറി ക്രാഫ്റ്റ്
പലപ്പോഴും കമ്പ്യൂട്ടറൈസ്ഡ് ഡ്രീം മെഷീനുകൾ എന്ന് വിളിക്കപ്പെടുന്ന, മെമ്മറി ക്രാഫ്റ്റ് സീരീസില്‍പ്പെട്ട സ്പെഷ്യലൈസ്ഡ്, പ്രൊഫഷണൽ കമ്പ്യൂട്ടറൈസ്ഡ് തയ്യൽ, എംബ്രോയിഡറി മെഷീൻ എന്നിവ വസ്ത്രങ്ങൾ, കോസടി, ഗാർഹിക അലങ്കാരങ്ങൾ എന്നിവയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്കാണ്. അതിന്‍റെ വൈ-ഫൈ, iPad അനുയോജ്യത നിങ്ങളുടെ സർഗ്ഗാത്മകത വർദ്ധിപ്പിക്കാൻ സഹായിക്കുന്നു, അതിന്‍റെ വേഗതയും കൃത്യതയും വിപുലമായ തയ്യലിന് ആവശ്യമായ നിർണായക വശം കൂട്ടിച്ചേർക്കുന്നു. മിനിറ്റിൽ 1,000 തുന്നലുകളുടെ തയ്യൽ വേഗത, പ്രത്യേക സവിശേഷതകൾ,പ്രത്യേക തുന്നലുകൾ ഉൾപ്പെടെ കോസടിക്കായി രൂപകൽപ്പന ചെയ്ത സവിശേഷതകൾ,നൂതന ഫീഡ് സംവിധാനം എന്നിവ കൂടുതൽ ചെയ്യാനും മികച്ചത് ചെയ്യാനും ആഗ്രഹിക്കുന്നവരെ അതിന് പ്രാപ്തരാക്കുന്നു.
സിഗ് സാഗ് Usha ജനോമെ
അവരുടെ സൃഷ്ടിപരമായ യാത്രയിൽ ആദ്യ ചുവടുകൾ എടുക്കുന്നവർക്ക്, ജാപ്പനീസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പൂർണ്ണമായും ഓട്ടോമാറ്റിക് തയ്യൽ മെഷീനുകളായ Usha ജാനോമായിരിക്കും മികച്ച തിരഞ്ഞെടുക്കല്‍. ഇത് വിവിധ ഇന്‍ബില്‍റ്റ് തുന്നലുകൾ, സ്ട്രെച്ച് സ്റ്റിച്ചിംഗ്, ബട്ടൺ ഫിക്സിംഗ്, റോൾഡ് ഹെമ്മിംഗ്, സാറ്റിൻ സ്റ്റിച്ച്, സിപ്പ് ഫിക്സിംഗ്, സ്മോക്കിംഗ് എന്നിവയ്ക്കുള്ള അപ്ലിക്കേഷനുകള്‍ തുടങ്ങിയ നിരവധി സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു. ഇവയെല്ലാം നിങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും നിങ്ങളുടെ വേറിട്ട ശൈലി വികസിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനും വളരെ എളുപ്പമാക്കുന്നു.
വ്യാവസായിക ഹൈ-സ്പീഡ്&ഗാര്‍ഹികം
കൃത്യതയോടും വേഗതയോടും കൂടി അവരുടെ സർഗ്ഗാത്മകത ഒന്നിലധികം എണ്ണങ്ങളിൽ ആവർത്തിക്കേണ്ടവർക്ക് വേണ്ടി സാങ്കേതികമായി വികസിപ്പിച്ചെടുത്ത പരിഹാരമാണ് Usha ഇൻഡസ്ട്രിയൽ മെഷീനുകൾ. കനം കുറഞ്ഞത് മുതൽ കൂടിയത് വരെയുള്ള വിവിധ തുണിത്തരങ്ങളിലും 1000 എസ്‌പിഎം മുതൽ 3000 എസ്‌പിഎം വരെ വേഗതയിലും പ്രവർത്തിക്കാൻ പ്രാപ്തിയുള്ള Usha വിവിധ ആവശ്യങ്ങൾക്ക് വിവിധ മോഡലുകൾ വാഗ്ദാനം ചെയ്യുന്നു. കമ്പ്യൂട്ടറൈസ്ഡ് പാറ്റേണുകളും പുഷ് ബട്ടണിന്‍റെ സൗകര്യവും ഹാൻഡ്‌സ് ഫ്രീ ഓപ്പറേഷൻ, ഓട്ടോമാറ്റിക് ത്രെഡ് കട്ടർ, കോമ്പിനേഷൻ പാറ്റേണുകൾ, മിറർ ചെയ്ത എഡിറ്റിംഗ് എന്നിവയുൾപ്പെടെ ഒന്നിലധികം സവിശേഷതകളും ഉള്ള ഈ തയ്യൽ മെഷീനുകൾ കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ചെയ്യാൻ ആഗ്രഹിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗതുല്യമാണ്.
സ്ട്രെയിറ്റ് സ്റ്റിച്ച
ഞങ്ങൾ എല്ലാവരും കണ്ടു വളർന്ന, ഭാഗ്യമുണ്ടെങ്കില്‍ ഉപയോഗിച്ചിട്ടുള്ള യന്ത്രങ്ങൾ ഇതാണ്. ഈ മെഷീനുകൾ ശരിക്കും ഉപയോഗപ്രദമാണ്, മാത്രമല്ല തയ്യൽ ലളിതവും എളുപ്പവുമാക്കുന്നതിന് ധാരാളം സവിശേഷതകളും ഇവയ്ക്കുണ്ട്. ഓട്ടോ ട്രിപ്പിംഗ്, യൂണിഫോം ബോബിൻ വിൻഡിംഗിനായി സ്പ്രിംഗ് ലോഡഡ് ബോബിൻ വൈൻഡർ, മികച്ച സ്റ്റിച്ച് രൂപീകരണം, എളുപ്പത്തിൽ ഫോർവേർഡ്, റിവേഴ്സ് സ്റ്റിച്ച് കൺട്രോൾ ചെയ്യുന്നതിനുള്ള ലിവർ സ്റ്റിച്ച് റെഗുലേറ്റർ, ബോബിൻ എളുപ്പത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള സ്ലൈഡ് പ്ലേറ്റ് ഇവയെല്ലാം അവരുടെ ടൈലറിംഗ് ആവശ്യങ്ങൾ നിറവേറ്റാനുള്ള യന്ത്രമാക്കി ഇതിനെ മാറ്റുന്നു.